ദോഹ : ഖത്തറിലെ അടൂർ എഞ്ചിനീയറിംഗ് കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ കോളേജ് ഓഫ് എഞ്ചിനീയറിംഗ് അടൂർ ഖത്തർ അലുംനി(സീകാ)വിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ACE ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
ജൂൺ 12 വെള്ളിയാഴ്ച്ച വുഖൈർ ആൽഫ കേംബ്രിഡ്ജ് സ്കൂൾ ഗ്രൗണ്ടിൽ ഉച്ചക്ക് രണ്ട് മുതലാകും ടൂർണമെന്റ് മത്സരങ്ങൾ നടക്കുക .
98.6 എഫ്. എം റേഡിയോ മലയാളം ഓഫീസിൽ നടന്ന ചടങ്ങിൽ സിലിയോൺ സൊല്യൂഷൻസ് ജി.എം ശെൽവ കുമാരൻ അലുമ്നി പ്രസിഡന്റ് റിജോ റോയി എന്നിവർ ചേർന്നു ടൂർണമെന്ന്റിന്റെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു . ......
കൊച്ചി: നഗരമധ്യത്തിൽ അശ്ലീല ആംഗ്യങ്ങളും കമന്റടിയും ചോദ്യം ചെയ്ത ഉദ്യോഗാർത്ഥിനികളെ ക്രൂരമായി മർദ്ദിച്ച കേസിൽ മൂന്ന് പ്രതികളെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടപ്പാൾ സ്വദേശി ആൽബിൻ, പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ സാബിത്ത്, അരുൺ എന്നിവരാണ് പിടിയിലായത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും സംഭവത്തിലെ മുഖ്യസൂത്രധാരനുമായ അക്ബറിന്റെ ഉടമസ്ഥതയിലുള്ള ലോഡ്ജിലെ ജീവനക്കാരാണ് ഇവർ. ......
ന്യൂഡൽഹി: സർക്കാർ വകുപ്പുകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച താൽക്കാലിക ജീവനക്കാർക്ക് ആശ്വാസമേകി സുപ്രീം കോടതിയുടെ ചരിത്രവിധി. ജോലി സ്ഥിരപ്പെടുത്തിയിട്ടില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് ഒരു ജീവനക്കാരന് വിരമിക്കുമ്പോഴുള്ള പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസ് മൂല്യനിർണയത്തിലുൾപ്പെടെ തുടരെത്തുടരെയുള്ള വീഴ്ചകളിൽ മുഖം രക്ഷിക്കാൻ ശക്തമായ നടപടിയുമായി കേന്ദ്ര സർക്കാർ. സി.ബി.എസ്.ഇ ചെയർമാൻ രാഹുൽ സിംഗ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത എന്നിവരെ അടിയന്തരമായി തത്സ്ഥാനങ്ങളിൽ നിന്ന് നീക്കി. ......
ന്യൂഡൽഹി: ലഹരിക്കടത്ത് രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാകുമ്പോൾ വ്യക്തിസ്വാതന്ത്ര്യത്തേക്കാൾ മുൻഗണന നൽകേണ്ടത് രാജ്യത്തിന്റെ സുരക്ഷയ്ക്കാണെന്ന് സുപ്രീം കോടതി. ഹെറോയിൻ കടത്ത് കേസിലെ പ്രതിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ നിർണായക നിരീക്ഷണം.
ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് എൻ. ......
ന്യൂഡൽഹി: അഴിമതിക്കാരായ ഉദ്യോഗസ്ഥർ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടുന്നത് തടയാൻ ലക്ഷ്യമിട്ട് സുപ്രീം കോടതിയുടെ സുപ്രധാന വിധി. അഴിമതി നിരോധന നിയമപ്രകാരം (PC Act) കുറ്റക്കാരനാകാൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ നേരിട്ട് പണം ആവശ്യപ്പെടുകയോ കൈപ്പറ്റുകയോ ചെയ്യേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ......
ടെഹ്റാൻ: മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകൾക്ക് ഇറാൻ ഒരുക്കം തുടങ്ങി. കൊല്ലപ്പെട്ട് മൂന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് അയത്തുള്ള അലി ഖമനെയിയുടെ മൃതദേഹം സംസ്കരിക്കാനൊരുങ്ങുന്നത്. ......
കൊൽക്കത്ത: സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ഒരാളെ പാർട്ടിയിൽ ഉൾപ്പെടുത്തിയതായിരുന്നു തങ്ങളുടെ പിഴവെന്ന് മമത ബാനർജി. തൃണമൂൽ കോൺഗ്രസിൽ വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഋതബ്രത ബാനർജിക്കെതിരെയാണ് മമത ബാനർജി രൂക്ഷവിമർശനം ഉയർത്തിയത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ......
രാജ്യത്തെ ആരോഗ്യരംഗം നഴ്സുമാരുടെ കടുത്ത ക്ഷാമം നേരിടുന്നതിനിടെ, വിദേശരാജ്യങ്ങളിലേക്കുള്ള നഴ്സുമാരുടെ ഒഴുക്ക് തുടരുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് 1,000 ആളുകൾക്ക് മൂന്ന് നഴ്സുമാരെന്ന അനുപാതമാണുള്ളത്. ......